Posts

Showing posts from December, 2022

ആളോഹരി ആനന്ദം

Image
 നോവൽ : ആളോഹരി ആനന്ദം Writer : സാറ ജോസഫ്  അവനവന്റെ ആനന്ദത്തിന്റെ താക്കോൽ  ഇരന്നുവാങ്ങി അനുഭവിക്കേണ്ടിവന്ന  നിസ്സഹായരായ ഒരു കൂട്ടം മനുഷ്യരുടെ ജീവിതമാണ് സാറാജോസഫ്ന്റെ "ആളോഹരി ആനന്ദം".....  ഉള്ളിൽ ഒരു നീറ്റലോടെ അല്ലാതെ ഈ പുസ്തകം വായിച്ച് അവസാനിപ്പിക്കാൻ എനിക്ക് കഴിഞ്ഞില്ല….വായന തീർന്നിട്ടും മനസ്സിൽ നിന്നും മാഞ്ഞു പോകാതെ അനു♥️…. പോൾ….  നഷ്ടം അവർക്ക് മാത്രമായിരുന്നല്ലോ😪😪😪😪  20 കൊല്ലം ഒരേ വീട്ടിൽ മാതൃകാ ദമ്പതികളായി താമസിച്ചിട്ടും തെരേസ തെരേസയുടെയും പോൾ പോളിന്റെതും മാത്രമായിരുന്നു... ദൈവം കൂട്ടിയോജിപ്പിച്ചത് എന്ന് വിശ്വസിച്ചു ദുർബലമായ ഒരു ചരടിന്റെ രണ്ടറ്റം പിടിച്ചു ജീവിച്ചു പോന്ന രണ്ട് മനുഷ്യർ….തളംകെട്ടിനിൽക്കുന്ന കണ്ണീരിനെ പ്രതിരോധിക്കാൻ ചുവരുകൾക്ക് ബലമില്ലാതായി പോയ ഒരു നിമിഷത്തിൽ അത് പുറത്തേക്കൊഴുകി…  ആ ഒഴുക്കിൽ നഷ്ടപ്പെട്ടത് എന്തൊക്കയെന്നോ ആർക്കൊക്കെയെന്നോ നിശ്ചയമില്ലാതെ അത് ഒഴുകിയൊഴുകി……….  ഒടുക്കം കുന്നിൻചെരുവിൽ അവസാനിച്ചു പോയ കറിവേപ്പില കാടിന്റെ സുഗന്ധമുള്ള ഒരായിരം സ്വപ്നങ്ങളുടെ അവകാശിയായ പ്രിയപ്പെട്ട പോൾ..😪😪😪😪  തന്റെതല്ലാത്ത ഇടത്...